Saturday, April 9, 2011

(കവിത)  ഇടവേള             

കെ.സി. അലവിക്കുട്ടി.

വെള്ള പ്രാവുകള്‍
ചിറകുകള്‍ കുഴഞ്ഞു 
കൂട്ടിലേക്ക്.

കഴുത്തറുത്ത് 
തെരുവിലെരറിഞ്ഞ 
ചെമ്പരത്തിപ്പുക്കള്‍.

സ്കോര്‍ 
സമനില പ്രാപിക്കാന്‍ 
ഒരുഇടവേള 

മണിയനീച്ചകള്‍ 
നിശ്ശബ്ദരായി ദേശാടനത്തില്‍ .

കന്നി നിലാവില്‍ 
ആണ്‍ പട്ടിയും പെണ്‍ പട്ടിയും 
ആക്രാന്തങ്ങള്‍ നിര്‍ത്തി 
നല്ല നടപ്പില്‍.

കടകമ്പോളങ്ങള്‍ 
കണ്ണു കളിറുക്കിച്ചിമ്മി
മൌന പ്രാര്‍ഥനയില്‍.

ക്ലാസ് മുറിയില്‍ 
ഒരു ചുവന്ന ആമ്പല്‍ പൂവിന്‍റെ
കശക്കി എറിഞ്ഞ ഇതളുകള്‍. 

ഓടുന്നബസില്‍ 
സ്കോര്‍-
സമനില.

പല്ലിളിച്ച്,കൈ കൊടുത്ത് 
ഒരു  മേശക്കു ചുറ്റും 
അവര്‍.

വെള്ളപ്രാവുകള്‍ 
വിവസ്ത്രരായി 
ഉപ്പും മുളകും മഞ്ഞളും 
വഹിച്ച്
വറച്ചട്ടിയിലേക്ക്.         

   

4 comments:

  1. എന്തു പറയാനാ ഞാൻ.. :( മനസ്സിലാകുവാൻ ബുദ്ധിമുട്ടുന്നു എനിക്കു..

    ReplyDelete
  2. ചുമന്ന ചെമ്പരത്തി നീരോഴുകിയ ഒരു നാടിന്റെ
    നൊമ്പരങ്ങള്‍ കുറിച്ചിട്ട ഈകവിത, രാഷ്ട്രീയ ക്കാരന്റെ കാതില്‍
    ഛീ എന്ന് മോരിയട്ടെ കെ സി സര്‍ നാന്നാ യിട്ടുണ്ട് കുറെ നന്മകള്‍ തരുന്നു...

    ReplyDelete
  3. വിലയിരുത്തലുകള്‍ക്ക് ,ഓരോരുത്തര്‍ക്കും വെവ്വേറെ നന്ദി പറയുന്നു

    ReplyDelete