Thursday, August 4, 2011

(കവിത) ജലം കെ. സി. അലവിക്കുട്ടി







 ജലമറിയാന്‍ വീട്ടില്‍ നിന്നും
ഊരില്‍നിന്നും അകന്നകന്ന് നീന്തിയും 
നീന്തി എതിര്‍ വരുന്ന മുതിര്ന്നവരടൊക്കെയും 
ജലമെന്തെന്ന്  ചോദിച്ചും 
ഉത്തരം കിട്ടാതെ 
ആഴക്കടലും നടുക്കടലും തളരാതെ താണ്ടിയും 
ഉയര്‍ന്നും താഴ്ന്നും താഴ്ന്നും 
തിരകള്‍കൊപ്പം സഞ്ചരിച്ചും 
ഒടുവില്‍ തിരകള്‍ക്കുമപ്പുറം 
കരയിലേക്ക് എടുത്ത് ചാടിയും 
മണല്‍ ചൂടേറ്റ് തുള്ളിയും 
ചേള വിടര്‍ത്തിയും താഴ്ത്തിയും 
ചെളുക്കകളില്‍ സൂര്യ കിരണ മേറ്റ് പൊള്ളിയും
പിടഞ്ഞ് പിടഞ്ഞ് പിടഞ്ഞ് 
മറ്റൊരു തിരയോടൊപ്പം മടങ്ങിയും
ചിറകുവിടര്‍ത്തി 
ആകാശം കണ്ട് ചിരിച്ചും 
അറിവിന്‍റെ കാറ്റ് ശൊസിച്ച ആനന്ദത്തില്‍ 
ചിറകുകള്‍ താഴ്ത്തിയും താഴ്ത്തിയും 
ഊളിയിട്ട് നീന്തിയും 
എതിരെ നീന്തിവരുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും 
ഇത് ജലമാണെന്ന് പറഞ്ഞു കൊടുത്തും, പറഞ്ഞു കൊടുത്തും,
മീന്‍ കുഞ്ഞിപ്പോള്‍ മടങ്ങുകയാണ് തോണിക്കാരെ,

അറിവുകള്‍  
പകര്‍ന്ന്
 പടര്‍ന്ന്, 
പടര്‍ന്ന്നുപരക്കട്ടെ ഇപ്പോള്‍ വല എറിയരുത്.  

Tuesday, June 7, 2011

പ്രഭാതം (കവിത)കെ. സി.അലവിക്കുട്ടി  
കനിവ് പെയ്യുന്ന നിലാവ്
ക്ര്‍പ ചൊരിയുന്ന
കുഞ്ഞു കാറ്റില്‍  തണ്ത്തുറങ്ങുന്നവീട്  
അരികില്‍ സ്ത ന്യമൊഴുകുന്ന കടല്‍ 
വാല്‍സല്യ നിറച്ച് 
താരാട്ടു പാടുന്ന തോണികള്‍ 
മിഴികളില്‍ ,ചിത്ത ത്തില്‍ 
പുഞ്ചിരി തൂ കുന്ന മുഖവുമായ് അമ്മ. 
ഉഷ :സന്ധ്യയില്‍ കുതിര്‍ന്ന  മനസ്സോടെ 
 ഞാനുംകിനാവും  ഉഷസ്സും ഉറങ്ങി പ്പോയി.
സു ര്യന്‍ മടി പിടിച്ചുകിടന്നു 
കോഴി കൂവി കിനാവുണര്‍ന്നു 
ഉഷസുംസു 0ര്യനും കണ്ണുതിരുമ്മി 
കൂടെ മനമില്ലാ മനസ്സോടെ ഞാനും.


ടിനോപ്പാല്‍ മുക്കി ഒരല്‍പം വൈകി
വെണ്മ മുറ്റിയ മറ്റൊരു പകലും   
 

Thursday, June 2, 2011

(കവിത) കമലാ സുരയ്യക്ക്‌ 
കെ. സി. അലവിക്കുട്ടി    
മരണവും കണ്ണീരും കണ്ടകുട്ടി,
വ്ര്‍ദധയുടെ വെയിലടിച്ചു വര വീണ 
വിരലുകളിലേക്കുനോക്കി 
കുട്ടിയപ്പോള്‍ കുന്നിന്‍റെ
ചെരിവിലായിരുന്നു.
കൊഞ്ചുന്ന പല്ലു കൊഴിഞ്ഞു പോയ       
ചുമന്ന തൊണ്ണ്‍ കളിലീക്കും
അവന്റെ തന്നെ കൊഞ്ചല്‍ ഭാഷയിലേക്കും 
എപ്പോഴോ അവന്‍ വാരിയിട്ട, 
അപ്പോഴേക്കും അവരവനെ 
കൈകളിലെടുത്തു തൊടിയിലൂടെ  
ഉലാത്തി കൊണ്ടിരുന്നു. 
ഓട്ട വെയില്‍  പുക്കളില്‍ 
ചൈത ന്യം വരച്ചു 
പൂമ്പാറ്റകളിലും.
ഇപ്പോഴവന്‍ ഓര്‍ത്തെടുക്കുന്നു,
അവര്‍ തന്ന ചുമന്ന കൈതച്ചക്കയും
അവന്‍, 
വാരിയിട്ട മണ്ണും. 

Monday, May 16, 2011

  (കവിത)  ചോദ്യങ്ങള്‍ 
കെ. സി. അലവിക്കുട്ടി.

കുട്ടിക്കാലങ്ങളില്‍ 
മുല്ലപ്പൂക്കളും
കല്യാണ വീടുകളും   
അവള്‍ക്കേറെ
ഇഷ്ട മായിരുന്നു.

ഇന്നവളുടെ കൂട്ടുകാരിയുടെ 
മകളുടെ വിവാഹമാണ്.
കാലം 
അവളിലേറെ
മാറ്റങ്ങള്‍ വരുത്തി,
മനസ്സ് വേവുന്ന
ചോദ്യങ്ങള്‍ഭയന്ന് 
അവളിപ്പോള്‍ 
കല്യാണ വീടുകളില്‍ 
പോവാറില്ല,
സ്വ പ്നങ്ങളവളെ
ഒരാകാശം നിറയെ 
പടര്‍ത്തി 
സ്നേഹം വിരിയിച്ചുറക്കാറുണ്ട്,
സന്ധ്യയുടെ നിഴലുപോലെ 
ചേമ്പിലയിലെ മഴ പോലെ, 
വെറുതെ.     

Saturday, April 9, 2011

(കവിത)  ഇടവേള             

കെ.സി. അലവിക്കുട്ടി.

വെള്ള പ്രാവുകള്‍
ചിറകുകള്‍ കുഴഞ്ഞു 
കൂട്ടിലേക്ക്.

കഴുത്തറുത്ത് 
തെരുവിലെരറിഞ്ഞ 
ചെമ്പരത്തിപ്പുക്കള്‍.

സ്കോര്‍ 
സമനില പ്രാപിക്കാന്‍ 
ഒരുഇടവേള 

മണിയനീച്ചകള്‍ 
നിശ്ശബ്ദരായി ദേശാടനത്തില്‍ .

കന്നി നിലാവില്‍ 
ആണ്‍ പട്ടിയും പെണ്‍ പട്ടിയും 
ആക്രാന്തങ്ങള്‍ നിര്‍ത്തി 
നല്ല നടപ്പില്‍.

കടകമ്പോളങ്ങള്‍ 
കണ്ണു കളിറുക്കിച്ചിമ്മി
മൌന പ്രാര്‍ഥനയില്‍.

ക്ലാസ് മുറിയില്‍ 
ഒരു ചുവന്ന ആമ്പല്‍ പൂവിന്‍റെ
കശക്കി എറിഞ്ഞ ഇതളുകള്‍. 

ഓടുന്നബസില്‍ 
സ്കോര്‍-
സമനില.

പല്ലിളിച്ച്,കൈ കൊടുത്ത് 
ഒരു  മേശക്കു ചുറ്റും 
അവര്‍.

വെള്ളപ്രാവുകള്‍ 
വിവസ്ത്രരായി 
ഉപ്പും മുളകും മഞ്ഞളും 
വഹിച്ച്
വറച്ചട്ടിയിലേക്ക്.         

   

Thursday, March 31, 2011

പ്രാര്‍ത്ഥന

(കവിത)       കെ .സി. അലവിക്കുട്ടി  
 

എന്നെ തനിച്ചാക്കി 
ചിലനേരങ്ങളില്‍ 
മനസ്സ് നടക്കാനിറങ്ങാറുണ്ട്‌

പ്രാര്‍ത്ഥനയുടെ 
പൊരുള്‍ തിരഞ്ഞു 
ഒരു യാത്ര 

പുഴയൊഴുക്കില്‍പെടുന്ന 
കട്ടുറുമ്പിന്‍റെ  നീന്തല്‍
ഒരു പ്രാര്‍ത്ഥനയാണ് 
കാറ്റു കുലുക്കിയിടുന്ന 
പച്ചിലയുടെ ഹസ്തം 
ജലത്തില്‍ ജീവിതമാകുന്നു.

കാടിരുളും ന്നേരം 
ചെന്നായയുടെ ദ്ര്ഷ്ടിയില്‍പെട്ട
മാന്‍പേടയുടെതിരിച്ചോട്ടം 
ഒരു പ്രാര്‍ത്ഥനയാണ് 
കുതിപ്പു വേഗതയാക്കി 
കാടു കടംകൊടുക്കുന്നുണ്ട്.

വിശന്നു വലഞസിംഹത്തിന്‍റെ 
ശബ്ദമില്ലാത്ത ഗര്‍ജനവും 
ഒരു പ്രാര്‍ത്ഥനയാണ് 
.
കൂട്ടം തെറ്റിപ്പോയ കാട്ടു പോത്തിന്‍റെ
നിശ്ചലതയാണ് 
കാടിവിടെകടമെടുക്കുന്നത്.

കാട്ടുചോലയില്‍ മുതലയുടെ പ്രാര്‍ത്ഥന 
ജിറാഫിന്‍റെമരണമാകുമ്പോഴും 
എട്ടടി മൂര്‍ഖനെ റാഞ്ചി പറന്ന
പരുന്തിന്‍റെ കൈ വിട്ട് ഒരു പ്രാര്‍ത്ഥന 
ബൈക്കു യാത്രികന്‍റെ മരണമാകുമ്പോഴും,
ഗര്‍ഭാവസ്ഥയില്‍ ജീവിച്ചു മരിച്ചു 
വിറക്കുന്നുണ്ട്‌ പ്രാര്‍ഥനകള്‍ 
കറുത്തും വെളുത്തും.
  
    
 

Sunday, March 27, 2011

(കവിത)    മാറാല 
കെ. സി. അലവിക്കുട്ടി.

തിരക്കില്‍ കുലുക്കത്തില്‍ 
മരങ്ങള്‍ പായുമ്പോള്‍,
ഉടലിലെവിടെയോ ഒരുരസലിന്‍
കമ്പനം.

ഞരമ്പ് ചത്ത 
ചിത്തഭ്രമത്തിന്റെ ബാക്കി   
കറയുണങ്ങും മുമ്പേ 
നിയമ മുറ്റത്തെറിഞ്ഞ്
ഒരുപേക്കിനാവായ്‌ 
മറന്ന് തള്ളി 
ദൈനംദിന ജീവിതത്തിലേക്ക് 
അവള്‍.

പരിഹാസത്തിന്റെ തീച്ചൂളയില്‍ 
മനസ്സ് വെന്ത് ,കൊമ്പുകോര്‍ത്ത്‌ 
ഒരു ഫീനിക്സ് പക്ഷിയായ്
മുഖമുയര്‍ത്തുമ്പോള്‍,
ശരി തെറ്റുകളുടെ കാറ്റില്‍
ഒരളവുകോല്‍ 
ചലനം നിലയ്ക്കാതെ 
ഉയര്‍ന്നും താഴ്ന്നും.