Thursday, March 31, 2011

പ്രാര്‍ത്ഥന

(കവിത)       കെ .സി. അലവിക്കുട്ടി  
 

എന്നെ തനിച്ചാക്കി 
ചിലനേരങ്ങളില്‍ 
മനസ്സ് നടക്കാനിറങ്ങാറുണ്ട്‌

പ്രാര്‍ത്ഥനയുടെ 
പൊരുള്‍ തിരഞ്ഞു 
ഒരു യാത്ര 

പുഴയൊഴുക്കില്‍പെടുന്ന 
കട്ടുറുമ്പിന്‍റെ  നീന്തല്‍
ഒരു പ്രാര്‍ത്ഥനയാണ് 
കാറ്റു കുലുക്കിയിടുന്ന 
പച്ചിലയുടെ ഹസ്തം 
ജലത്തില്‍ ജീവിതമാകുന്നു.

കാടിരുളും ന്നേരം 
ചെന്നായയുടെ ദ്ര്ഷ്ടിയില്‍പെട്ട
മാന്‍പേടയുടെതിരിച്ചോട്ടം 
ഒരു പ്രാര്‍ത്ഥനയാണ് 
കുതിപ്പു വേഗതയാക്കി 
കാടു കടംകൊടുക്കുന്നുണ്ട്.

വിശന്നു വലഞസിംഹത്തിന്‍റെ 
ശബ്ദമില്ലാത്ത ഗര്‍ജനവും 
ഒരു പ്രാര്‍ത്ഥനയാണ് 
.
കൂട്ടം തെറ്റിപ്പോയ കാട്ടു പോത്തിന്‍റെ
നിശ്ചലതയാണ് 
കാടിവിടെകടമെടുക്കുന്നത്.

കാട്ടുചോലയില്‍ മുതലയുടെ പ്രാര്‍ത്ഥന 
ജിറാഫിന്‍റെമരണമാകുമ്പോഴും 
എട്ടടി മൂര്‍ഖനെ റാഞ്ചി പറന്ന
പരുന്തിന്‍റെ കൈ വിട്ട് ഒരു പ്രാര്‍ത്ഥന 
ബൈക്കു യാത്രികന്‍റെ മരണമാകുമ്പോഴും,
ഗര്‍ഭാവസ്ഥയില്‍ ജീവിച്ചു മരിച്ചു 
വിറക്കുന്നുണ്ട്‌ പ്രാര്‍ഥനകള്‍ 
കറുത്തും വെളുത്തും.
  
    
 

4 comments:

  1. അക്ഷരങ്ങളും പ്രാർത്ഥനകളാകുന്നു അതിന്റെ പൊരുൾ അറിയുമ്പോൾ.. ആശംസകൾ..

    ReplyDelete
  2. നല്ല കവിത, അത്രേ അറിയൂ പറയാന്‍..

    ReplyDelete
  3. "കൂട്ടം തെറ്റിപ്പോയ കാട്ടു പോത്തിന്‍റെ
    നിശ്ചലതയാണ്
    കാടിവിടെ കടമെടുക്കുന്നത്."

    ഇപ്പോള്‍ അത്രമാത്രം.നന്മകള്‍.

    ReplyDelete
  4. വിലയിരുത്തലുകള്‍ക്ക് ,ഓരോരുത്തര്‍ക്കും വെവ്വേ റെ നന്ദി പറയുന്നു.

    ReplyDelete