Sunday, March 27, 2011

(കവിത)    മാറാല 
കെ. സി. അലവിക്കുട്ടി.

തിരക്കില്‍ കുലുക്കത്തില്‍ 
മരങ്ങള്‍ പായുമ്പോള്‍,
ഉടലിലെവിടെയോ ഒരുരസലിന്‍
കമ്പനം.

ഞരമ്പ് ചത്ത 
ചിത്തഭ്രമത്തിന്റെ ബാക്കി   
കറയുണങ്ങും മുമ്പേ 
നിയമ മുറ്റത്തെറിഞ്ഞ്
ഒരുപേക്കിനാവായ്‌ 
മറന്ന് തള്ളി 
ദൈനംദിന ജീവിതത്തിലേക്ക് 
അവള്‍.

പരിഹാസത്തിന്റെ തീച്ചൂളയില്‍ 
മനസ്സ് വെന്ത് ,കൊമ്പുകോര്‍ത്ത്‌ 
ഒരു ഫീനിക്സ് പക്ഷിയായ്
മുഖമുയര്‍ത്തുമ്പോള്‍,
ശരി തെറ്റുകളുടെ കാറ്റില്‍
ഒരളവുകോല്‍ 
ചലനം നിലയ്ക്കാതെ 
ഉയര്‍ന്നും താഴ്ന്നും. 
       
   

6 comments:

  1. കൊള്ളാം നല്ല വരികള്‍...
    അങ്ങനെ ജിദ്ദയില്‍ നിന്നും ഒരു നാട്ടുകാരന്‍ ബ്ലോഗര്‍ കൂടി..
    ബ്ലോഗില്‍ സജീവമാകാന്‍ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു.
    ആശംസകളോടെ...

    ReplyDelete
  2. നന്നായിരിക്കുന്നു ..

    ReplyDelete
  3. നന്നായിരിക്കുന്നു............ആശംസകള്‍........

    ReplyDelete
  4. വിലയിരുത്തലുകള്‍ക്ക് ,ഓരോരുത്തര്‍ക്കും വെവ്വേ റെ നന്ദി പറയുന്നു.

    ReplyDelete