Tuesday, March 15, 2011

(കവിത)  പുനര്‍ജനി 
കെ, സി .അലവിക്കുട്ടി.

അമ്മേ,
എന്നൊരു വിളിയോടെയാണ് 
ഓരോ വിത്തുകളും 
ഞെട്ടറ്റു വീഴുന്നത് 
ഇത് മരണമല്ല 
പുനര്‍ ജനിയാണ്.

അമ്മ മരത്തണലില്‍
കാല്‍ പാദങ്ങള്‍ ക്കടിയില്‍ 
മണ്ണിനോട് കാതുചെര്‍ന്ന് 
വിത്തുകള്‍ അനുഭവം പങ്കിടും 

കൂടെ പ്പിറപ്പുകള്‍ക്കൊപ്പം  
മൊട്ടായ് കൂമ്പി നിന്ന നിഷ്കളങ്കത 
പൂവായ് വിരിഞ്ഞ് ആകാശം കണ്ടത് 
പൂ തുമ്പികള്‍ വന്ന് ചുണ്ടുതന്നകന്നത് 
കാറ്റിനോപ്പം 
കായയായാടിയപ്രണയകാലം 


ഉണക്കത്തില്‍ 
ചുങ്ങലില്‍ കൊടും തപസ്സില്‍ 
വിത്തുകള്‍ 
വേരുകള്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍
സ്വ ര്‍ഗ്ഗമായ്ഒരാകാശവും ഭൂമിയും 
വെളിച്ചമില്ലാതെ 
ഇരുണ്ടു കിടക്കും.   

2 comments:

  1. ഇത്ര മനോഹരമായ വരികളിങ്ങനെ അലക്ഷ്യമായി ഉറവയായിട്ടൊഴുകുമ്പോൾ എന്താ ഇവിടെയിത്ര നിശ്ശബ്ദത.

    ഈ ഉറവയിലിനിയും തെളിയുള്ള അക്ഷരങ്ങളൊഴുകട്ടേ...

    ആശംസകളോടെ
    നരി

    ReplyDelete
  2. അക്ഷര തെറ്റുകളില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല,
    അതാണ്‌ ഈ നിശബ്ദത... നന്ദി... കവിസോദരാ...............

    ReplyDelete