Thursday, August 4, 2011

(കവിത) ജലം കെ. സി. അലവിക്കുട്ടി







 ജലമറിയാന്‍ വീട്ടില്‍ നിന്നും
ഊരില്‍നിന്നും അകന്നകന്ന് നീന്തിയും 
നീന്തി എതിര്‍ വരുന്ന മുതിര്ന്നവരടൊക്കെയും 
ജലമെന്തെന്ന്  ചോദിച്ചും 
ഉത്തരം കിട്ടാതെ 
ആഴക്കടലും നടുക്കടലും തളരാതെ താണ്ടിയും 
ഉയര്‍ന്നും താഴ്ന്നും താഴ്ന്നും 
തിരകള്‍കൊപ്പം സഞ്ചരിച്ചും 
ഒടുവില്‍ തിരകള്‍ക്കുമപ്പുറം 
കരയിലേക്ക് എടുത്ത് ചാടിയും 
മണല്‍ ചൂടേറ്റ് തുള്ളിയും 
ചേള വിടര്‍ത്തിയും താഴ്ത്തിയും 
ചെളുക്കകളില്‍ സൂര്യ കിരണ മേറ്റ് പൊള്ളിയും
പിടഞ്ഞ് പിടഞ്ഞ് പിടഞ്ഞ് 
മറ്റൊരു തിരയോടൊപ്പം മടങ്ങിയും
ചിറകുവിടര്‍ത്തി 
ആകാശം കണ്ട് ചിരിച്ചും 
അറിവിന്‍റെ കാറ്റ് ശൊസിച്ച ആനന്ദത്തില്‍ 
ചിറകുകള്‍ താഴ്ത്തിയും താഴ്ത്തിയും 
ഊളിയിട്ട് നീന്തിയും 
എതിരെ നീന്തിവരുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും 
ഇത് ജലമാണെന്ന് പറഞ്ഞു കൊടുത്തും, പറഞ്ഞു കൊടുത്തും,
മീന്‍ കുഞ്ഞിപ്പോള്‍ മടങ്ങുകയാണ് തോണിക്കാരെ,

അറിവുകള്‍  
പകര്‍ന്ന്
 പടര്‍ന്ന്, 
പടര്‍ന്ന്നുപരക്കട്ടെ ഇപ്പോള്‍ വല എറിയരുത്.  

8 comments:

  1. അറിവ് മഹാസാഗരം ആണ് പക്ഷേ ഇന്ന് അറിവിനെ യാണ് വല എറിഞ്ഞു പിടിച്ചു ഇല്ലാതാക്കുന്നത് നല്ല വരികള്‍ ആസംഷകള്‍

    ReplyDelete
  2. 'മീന്‍ കുഞ്ഞിപ്പോള്‍ മടങ്ങുകയാണ് തോണിക്കാരെ...'
    നല്ല വരികള്‍.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ജലം എന്ന കവിത നന്നായി സുഹൃത്തേ . ഫോണ്ട് അല്പം വലുതെങ്കില്‍ എന്നെ പോലെ വയസന്മാര്‍ക്കും വായിക്കുവാന്‍ ആയാസം കുറയും. പിന്നെ കണ്ണാടി എന്ന കവിതയും നോക്കി. അക്ഷരപ്പിശകുകള്‍ ഒഴിവാക്കിയാല്‍ നല്ല ഒരു കവിത തന്നെ. ശ്രമിച്ചാല്‍ കൂടുതല്‍ മെച്ചപ്പെടുത്താം എന്നും തോന്നി. രണ്ടു നല്ല കവിതകള്‍ക്കും കൂടി അഭിനന്ദനങ്ങള്‍ ..

    ReplyDelete
  5. വിലയിരുത്തലുകള്‍ക്ക് ,ഓരോരുത്തര്‍ക്കും വെവ്വേറെ നന്ദി പറയുന്നു,kanakkoor അക്ഷരപ്പിശകുകള്‍ ഒഴിവാkkaan shramikkaam.sneahapoorvam kc.

    ReplyDelete
  6. Replies
    1. നന്ദി കൂയ്യുകാരാ........

      Delete
  7. ക്ഷമിക്കണംസ്വന്തം സുഹൃത്തെ ..... നന്ദി "കൂട്ടു കാരാ....

    ReplyDelete