അന്വേഷണം
കെ. സി .അലവിക്കുട്ടി
തീര്‍ഥയാത്രയില്‍
മഴയും വെയിലും
ഇരുട്ടും വെളിച്ചവും
ഒന്നും തടസ്സമല്ല.
ചിന്തയുണരുമ്പോള്‍,
നക്ഷത്രങ്ങളുടെ
വക്ഷസ്സ് വരെ സഞ്ചരിച്ച്
കവിത,
പ്രപ ഞ്ചോല്‍പത്തിയുടെ
രഹസ്യ0 കാതോര്‍ക്കുന്നുണ്ട്.
പഴുത്ത ഇല കൊഴിഞ്ഞു വീഴുന്നത്
നോക്കി നില്‍ക്കുന്ന വൃദ്ധ നേയും
കാര്‍ തണലിലെ ആണ്‍പൂച്ചയുടെ
ചലനം വായിക്കുന്ന പെണ്‍പൂച്ചയുടെ
കണ്‍ ഭയത്തേയും,
ചോരയുടെ രുചിഭേദങ്ങള്‍ പങ്കുവെക്കുന്ന
കൊതുകിന്‍റെയും മൂട്ടയുടെയും
ശബ്ദമില്ലാത്ത ആശയ വിനിമയത്തേയും
കവിത വീക്ഷിക്കുന്നു.
അന്വേഷണപാതയിലിപ്പോള്‍ നല്ലതിരക്കുണ്ട്,
ഓസോണ്‍ പാളികളിലെക്കും
ബ്ലാക്ക് ഹോളുകളിലെക്കും മരണ ത്തിന്‍റെ,
മൌന നത്തിലേക്കും
എന്‍റെ കവിതക്കും പോകാനുള്ളതിനാല്‍
കപ്പലണ്ടിക്കാര
കുമ്പിള്‍ നിറക്കുന്നത് ഒന്നു വേഗമാകട്ടെ .
No comments:
Post a Comment