Wednesday, October 6, 2010

ഉള്ളളവ്‌

                                       




     




ചിത്രം  വി.മോഹനന്‍                                 കവിത               കെ.സി .അലവികുട്ടി

ആദ്യം പ്രണയത്തോടെ അവന്‍ സംസാരിക്കും 
അവള്‍ ഉത്തരം മാത്രം പറയും 
പിന്നീട് ഈര്‍ഷയോടെ അവള്‍ സംസാരിച്ചുകൊണ്ടിരിക്കും 
ഇതുകഴിഞ്ഞു മക്കളും അവളും സംസാരിക്കും 
പകല്‍ നടന്നകന്നുപോയ സഞ്ചാരദൂരം 
രാത്രി കാണാതെ പോകുമ്പോലെ മൌനിയാകും  അവന്‍ 
കറുപ്പിലും വെളുപ്പിലും മോഹിദരായി അപ്പോഴും 
നിഴലും നിലാവും നോക്കിനില്‍ക്കും 
ചിലപ്പോള്‍ കുമിളകള്‍ നിരഞ്ഞുപോങ്ങുന്ന ഗ്ലാസ് 
 ഒഴിയും നിറയും.
ഒടുവില്‍ എപ്പോഴോ കിടപ്പറയില്‍ 
ജീവിതം പുറം തിരിഞ്ഞുകിടന്നു 
ജീവിതം വായിച്ചു കൊണ്ടിരിക്കും 
രണ്ടളവുകളില്‍ 
സൂര്യനും സൂര്യകാന്തിക്കുമിടയില്‍ 
വിരിഞ്ഞു വികടിച്ചു നില്‍ക്കുന്ന ഒരേ പ്രണയദൂരം.


4 comments:

  1. വളരെ നന്നായിരിക്കുന്നു ... ചുരുങ്ങിയ വരികളില്‍ ഒരു ജന്മം വരച്ചു കാട്ടി

    ReplyDelete
  2. വിലയിരുത്തലുകള്‍ക്ക് ,ഓരോരുത്തര്‍ക്കും വെവ്വേറെ നന്ദി പറയുന്നു.

    ReplyDelete