Thursday, August 4, 2011

(കവിത) ജലം കെ. സി. അലവിക്കുട്ടി







 ജലമറിയാന്‍ വീട്ടില്‍ നിന്നും
ഊരില്‍നിന്നും അകന്നകന്ന് നീന്തിയും 
നീന്തി എതിര്‍ വരുന്ന മുതിര്ന്നവരടൊക്കെയും 
ജലമെന്തെന്ന്  ചോദിച്ചും 
ഉത്തരം കിട്ടാതെ 
ആഴക്കടലും നടുക്കടലും തളരാതെ താണ്ടിയും 
ഉയര്‍ന്നും താഴ്ന്നും താഴ്ന്നും 
തിരകള്‍കൊപ്പം സഞ്ചരിച്ചും 
ഒടുവില്‍ തിരകള്‍ക്കുമപ്പുറം 
കരയിലേക്ക് എടുത്ത് ചാടിയും 
മണല്‍ ചൂടേറ്റ് തുള്ളിയും 
ചേള വിടര്‍ത്തിയും താഴ്ത്തിയും 
ചെളുക്കകളില്‍ സൂര്യ കിരണ മേറ്റ് പൊള്ളിയും
പിടഞ്ഞ് പിടഞ്ഞ് പിടഞ്ഞ് 
മറ്റൊരു തിരയോടൊപ്പം മടങ്ങിയും
ചിറകുവിടര്‍ത്തി 
ആകാശം കണ്ട് ചിരിച്ചും 
അറിവിന്‍റെ കാറ്റ് ശൊസിച്ച ആനന്ദത്തില്‍ 
ചിറകുകള്‍ താഴ്ത്തിയും താഴ്ത്തിയും 
ഊളിയിട്ട് നീന്തിയും 
എതിരെ നീന്തിവരുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും 
ഇത് ജലമാണെന്ന് പറഞ്ഞു കൊടുത്തും, പറഞ്ഞു കൊടുത്തും,
മീന്‍ കുഞ്ഞിപ്പോള്‍ മടങ്ങുകയാണ് തോണിക്കാരെ,

അറിവുകള്‍  
പകര്‍ന്ന്
 പടര്‍ന്ന്, 
പടര്‍ന്ന്നുപരക്കട്ടെ ഇപ്പോള്‍ വല എറിയരുത്.