Saturday, July 30, 2011

(കവിത) കണ്ണാടി     കെ. സി. അലവിക്കുട്ടി 


തിന്മകളുടെ എതിര്‍ കാഴ്ചകള്‍ 
പുതിയ വീട് പണിത്
കാക്കകക്കുയില്‍ കാകയെ 
മുട്ടയിടാന്‍ വിളിച്ചു വരുത്തുന്നു.
കിട്ടാത്ത മുന്തിരിക്കും മധുരമുണ്ടാവാം 
എന്ന് പറഞ്ഞു തിരിഞ്ഞ്  നടക്കുന്ന 
കുറുക്കന്‍.
മഴകൊണ്ട്‌ വിറച്ച് നില്‍ക്കുന്ന 
കീരിയെ പാമ്പ് 
ഗുഹയില്‍ സല്‍കരിച്ചിരുത്തുന്നു.
വിശ്രമാമെടുക്കാതെ 
മുയല്‍ കിതച്ചെത്തുമ്പോള്‍,
പുഴയുടെ ഒഴുക്കിനും മുമ്പേ 
നീന്തി വന്ന് സമ്മാനം വാങ്ങുന്ന ആമ.
കായലില്‍ ഒരു ചെമ്മീന്‍ 
മുക്കുവന്‍റെ തലക്ക് മുകളില്‍ തുള്ളി 
പഴയ റെക്കോര്ഡ് തിരുത്തുന്നു.

തന്നെകണ്ട് ബോധം വീണുപോയ 
എലിക്കുഞ്ഞിനരികില്‍
പൂച്ച ഉറക്കമിളച്ചിരിക്കുമ്പോള്‍,
ആള്‍ കൂട്ടത്തില്‍ പൊട്ടി ച്ചിതറാതിരിക്കാന്‍ 
ഒരു  ബൊക്കയിലെ മുഴുവന്‍ പുക്കളും, 

സ്വയം കരഞ്ഞ് കണ്ണീരില്‍ കുതിരുന്നു.      

6 comments:

  1. നന്മനിറഞ്ഞ നല്ലൊരു കവിത ഭാവുകങ്ങളോടെ സറീന.

    ReplyDelete
  2. മനസില്‍ ഉറപ്പിച്ച, സ്ഥാപനവല്‍ക്കരിക്കപ്പെട്ട ബിംബകല്‍പ്പനകളുടെ എതിര്‍ കാഴ്ചകള്‍-പുതിയ പൊരുള്‍ തേടുകയാണ്.ഇഷ്ടപ്പെട്ടു ഈ വരികള്‍

    ReplyDelete
  3. serin, kathaakaaran, pradeep kuma,ഓരോരുത്തര്‍ക്കും വെവ്വേറെ നന്ദി പറയുന്നുsnehapoorvam kc.

    ReplyDelete
  4. തിന്മകളുടെ എതിര്‍ കാഴ്ചകള്‍

    ReplyDelete
  5. എതിര്‍ കാഴ്ച ഗംഭീരം ആയിരിക്കുന്നു

    ReplyDelete
  6. kalvallabhan,komban moosa ningalkkuവെവ്വേറെ നന്ദി പറയുന്നുsnehapoorvam kc.

    ReplyDelete